താഴെ വീണ കണ്ട്..പല്ലിളിച്ച കൂട്ടരേ..ഏറ്റ തോൽവി കണ്ട്..നോക്കി നിന്ന മൂകരേ..! ആവേശം എന്ന ചിത്രത്തിലെ പാട്ട് പാടുന്നതിനിടെ തെറിവിളിയുമായി നടൻ ശ്രീനാഥ് ഭാസി. കേട്ടാലറയ്‌ക്കുന്ന അസഭ്യമാണ് ആലാപനത്തിനിടെ നടൻ വിളിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നുണ്ട്. കാണികൾ ഈ തെറിവിളിയടക്കം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.
താരത്തിന്റെ പ്രകടനം എവിടെയാണെന്നുള്ള കാര്യം വ്യക്തമല്ല. ഇസ്റ്റഗ്രാമിലെ വിവിധ പേജുകളിലും ട്രോൾ ഗ്രൂപ്പുകളിലും വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും നിരവധി കമൻ്റുകളാണ് വരുന്നത്.
തിയറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ആവേശം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. സുഷിൻ ശ്യാമായിരുന്നു സംഗീതം. വിനായക് ശശികുമാര്‍ എഴുതിയ ജാഡ സോംഗാണ് ശ്രീനാഥ് ഭാസി ആലപിച്ചിരിക്കുന്നത്.
View this post on Instagram
“>
View this post on Instagram