കണ്ണൂർ: തിരക്കുകൾക്കിടയിലും തന്നെ കാണാൻ സുരേഷ്ഗോപി എത്തുന്നതിൽ സന്തോഷമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ. ” സുരേഷ് ഗോപി മുൻപ് പലപ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ട്. എത്രയോ തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. കണ്ണൂരിൽ എത്തുമ്പോൾ വിളിച്ച് പറയും അമ്മാ ഭക്ഷണം വേണമെന്ന്. സുരേഷ് പഴയ സുരേഷല്ലല്ലോ, ഇപ്പോ ഒരുപാട് തിരക്കുണ്ട്. എന്നിട്ടും വീട്ടിലേക്ക് കാണാൻ വരുന്നതിൽ വളരെ സന്തോഷമുണ്ട്. രാഷ്‌ട്രീയം വെറെയാണെന്നേ ഉള്ളൂ, ജനങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ്”, ശാരദ ടീച്ചർ പറഞ്ഞു.
കോഴിക്കോട്ടെ തളി ക്ഷേത്രം, കണ്ണൂരിലെ മാടായി കാവ്, പറശിനിക്കടവ് എന്നിവിടങ്ങിൽ ദർശനം നടത്തി ശേഷമാണ് അദ്ദേഹം കല്യാശ്ശേരിയിൽ എത്തുന്നത്. തുടർന്ന് അദ്ദേഹം പയ്യാമ്പലത്തെ മാരാർജിയടെ സ്മൃതി മണ്ഡപത്തിൽ എത്തി പൂഷ്പാർച്ചന നടത്തും.















