റേഷൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. നേരത്തെ ജൂൺ 30 വരെയായിരുന്നു സമയം.
civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈനായി റേഷൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ആധാറിന്റെ പകർപ്പും റേഷൻകാർഡും കൂടി നൽകി അക്ഷയ സെന്ററുകൾ മുഖേനയും ലിങ്ക് ചെയ്യാവുന്നതാണ്.
താലൂക്ക് സപ്ലൈ ഓഫീസിനും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇ-പോസ് മെഷീനുകൾ മുഖേന റേഷൻകടകളിലും ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. വിവരങ്ങൾക്ക് സന്ദർശിക്കുക.















