സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; 9 മരണം, നിരവധി പേർക്ക് പരിക്ക്: 2000-ത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങി

Published by
Janam Web Desk

​ഗാങ്ടോക്ക്: കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ 9 പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 16 വരെ മഴ തുടരുമെന്നാണ് തുടരുമെന്നാണ് മുന്നറിയിപ്പ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രേം സിം​ഗ് തമാം​ഗ് 5 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

ശക്തമായ മഴയിലും മണ്ണിടിച്ചിലിലും രണ്ടായിരത്തോളം വിനോദസഞ്ചാരികളാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ദുദുരിതബാധിതർക്ക് അവശ്യ സാധനങ്ങൾക്ക് ഉറപ്പാക്കാനും, ദുരിതാശ്വാസ സഹായം ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായും സിക്കിം സർക്കാർ അറിയിച്ചു. ചൈനയുമായി അതിർത്തി പങ്കിടുന്ന സിക്കിമിലെ വടക്കേ അറ്റത്തുള്ള മംഗൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.

2023 ഒക്ടോബറിൽ സിക്കിമുലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും നൂറോളം പേരാണ് മരിച്ചത്. ഇരുപതിനായിരത്തോളം പേരെ ദുരന്തം നേരിട്ട് ബാധിച്ചിരുന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്.‌‌

Share
Leave a Comment