ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന പദവി ജനശ്രദ്ധയാകർഷിച്ചത് അജിത് ഡോവൽ ചുമതലയേറ്റെടുത്ത ശേഷമാണ്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ലും രണ്ടാം സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2019ലും അദ്ദേഹം തന്നെയായിരുന്നു ദേശീയ സുരക്ഷാ ഉപദേശകന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ മൂന്ന് തവണ തുടര്‍ച്ചയായി ഈ പദവി വഹിക്കുന്നത്. തീവ്രവാദ വിരുദ്ധ വിദഗ്ധന്‍ എന്ന നിലയിലും ആണവപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിപുണന്‍ എന്ന നിലയിലും അജിത് ഡോവല്‍ ദേശീയ സുരക്ഷാപദവി വഹിച്ചിരുന്ന മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തനാണ്…….
ആരാണ് അജിത് ഡോവൽ…
- 1945 ജനുവരി 20 ന് ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലാണ് അജിത് ഡോവൽ ജനിച്ചത്. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
- 1971 ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അയച്ചത് ഡോവലിനെ ആയിരുന്നു.
- അദ്ദേഹത്തിന്റെ വിശിഷ്ട സേവനങ്ങൾക്ക് 1988-ൽ കീർത്തി ചക്ര നൽകി ആദരിച്ചു. ഇന്ത്യൻ പോലീസ് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
- 1972ലാണ് ഡോവൽ ഇൻ്റലിജൻസ് ബ്യൂറോയിൽ ചേർന്നത്. തന്റെ 46 വർഷത്തെ സേവനത്തിൽ, 7 വർഷം മാത്രമാണ് അദ്ദേഹം പൊലീസ് യൂണിഫോം ധരിച്ചത്, 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു.
- ഐപിഎസ് ഓഫീസറായി നാല് വർഷത്തിന് ശേഷം, 1972 ൽ അദ്ദേഹം അരുണി ഡോവലിനെ വിവാഹം കഴിച്ചു.
- ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.
- ഏഴ് വർഷം പാകിസ്താനിൽ രഹസ്യമായി ഡോവൽ ചിലവഴിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഒരു വർഷത്തെ രഹസ്യ ഏജൻ്റായി സേവനമനുഷ്ഠിച്ച ശേഷം ആറ് വർഷത്തോളം ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്തു.
- 1988-ൽ സുവർണ്ണ ക്ഷേത്രത്തിലൊളിച്ച ഖലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന ഓപ്പറേഷൻ ‘ഓപ്പറേഷൻ ബ്ലൂ സ്റ്റാറി’ൽ നിർണ്ണായക പങ്കുവഹിച്ചു.
- 1999ല്‍ കാണ്ഡഹാറിലേക്ക് പാക് തീവ്രവാദികള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഡോവലായിരുന്നു.
- 2009-ൽ വിരമിച്ച ശേഷം വിവേകാനന്ദ ഇൻ്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറായി.
- 2014 മെയ് 31 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു
- 2014ൽ ഇറാഖിലെ നേഴ്സുമാരുടെ ഭീകരർ ബന്ദികളാക്കിയപ്പോൾ ജൂൺ 25ന് അദ്ദേഹം ഇറാഖിലെത്തി. നയതന്ത്ര ഇടപെടലുകൾക്ക് ശേഷം 2014 ജൂലൈ 5 ന് എല്ലാ നഴ്സുമാരെയും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചു.
- പാകിസ്താൻ നടത്തിയ ഉറി ആക്രമണത്തിന് ശേഷം പിഒകയിൽ ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണം, പുല്‍വാമ ആക്രമണത്തിന് ബാലകോട്ട് ആക്രമണത്തിലൂടെ ഇന്ത്യ മറുപടി നല്‍കിയതും അജിത് ഡോവല്‍ ആസൂത്രണമാണെന്നാണ് റിപ്പോർട്ട്. വ്യോമസേനയിലെയും നാവികസേനയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി തന്ത്രങ്ങൾ ചർച്ച ചെയ്യുന്നത് മുതൽ പ്രധാനമന്ത്രിക്ക് ഓരോ നിമിഷവും വിവരങ്ങൾ നൽകുന്നതിൽ വരെ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.
- പോപ്പുലര്‍ ഫ്രണ്ടിന് നിരോധനത്തിന് പിന്നിലും ഡോവൽ നിര്‍ണ്ണായക ശക്തിയായി.