ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കത്വിൽ സുരക്ഷാസേന വധിച്ച രണ്ട് ഭീകരരിൽ ഒരാൾ ജെയ്ഷെ മുഹമ്മദ് കമാൻഡറെന്ന് റിപ്പോർട്ട്. ജെയ്‌ഷെ കമാൻഡർ റിഹാനും പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുമാണ് കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങൾ സൂചന നൽകി. പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് ഭീകരർ അതിർത്തി കടന്നതെന്നാണ് വിവരം.
ഇരുട്ടിൽ ഉപയോഗിക്കാവുന്ന ദൂരദർശിനി, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സെറ്റ്, എം4 റൈഫിൾ എന്നിവയാണ് കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് കണ്ടെടുത്തത്. പാക് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള മൈക്രോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉപകരണമാണ് ഇവർ ഉപയോഗിച്ചിരുന്നത്.

ജൂൺ 9 ന് റിയാസിയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം പാക് ഭീകരസംഘടനകളുടെ തലവൻമാർ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നു. ജയ്‌ഷെ കമാൻഡർ റെസാക്കും ഹിസ്ബുൾ ഡെപ്യൂട്ടി കമാൻഡർ ഖാലിദും 10ന് റാവലാകോട്ടിൽ വെച്ചാണ് ചർച്ച നടത്തിയത്. കഴിഞ്ഞ ഇന്ത്യയിൽ നടന്നത് പോലെ കൂടുതൽ രക്തം ഇനിയും ചീന്തണമെന്നാണ് ഇരുവരും പ്രസംഗത്തിൽ ആഹ്വാനം ചെയ്തത്.















