തൃശൂർ: അങ്കമാലി എംഎൽഎയും കോൺഗ്രസ് യുവ നേതാവുമായ റോജി. എം. ജോൺ വിവാഹിതനാകുന്നു. കാലടി സ്വദേശിനി ലിപ്‌സിയാണ് വധു. മാണിക്കമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് – ലിസി ദമ്പതികളുടെ മകളാണ്. ഇന്റീരിയർ ഡിസൈനറാണ് ലിപ്‌സി. അടുത്ത ആഴ്‌ച്ച വിവാഹ നിശ്ചയവും. തുടർന്ന് വിവാഹവും നടക്കും.
കണ്ണൂരിലെ തളിപ്പറമ്പ് ഉദയഗിരി സ്വദേശിയാണ് 42 വയസുളള റോജി. എം. ജോണ്‍. 2016 മുതല്‍ അങ്കമാലിയില്‍നിന്നുള്ള എംഎല്‍എയാണ്. എം.വി.ജോണിന്റെയും എൽസമ്മയുടെയും മകനാണ്.















