ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പാക്കേജിംഗ് ഫാക്ടറിയിൽ വൻ തീപിടിത്തം. മൂന്ന് നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സംഘം തീ അണയ്‌ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
ഫാക്ടറിയിലുണ്ടായിരുന്ന പകുതിയോളം സാധനങ്ങൾ കത്തിനശിച്ചു. എട്ടിലധികം അഗ്നിസുരക്ഷാസേന യൂണിറ്റുകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സ്ഥലത്തെത്താൻ മറ്റ് ജില്ലകളിൽ നിന്നുളള കൂടുതൽ യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ കൊൽക്കത്തയിലെ ഒരു ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.















