ഇംഫാൽ: മണിപ്പൂരിൽ സെക്രട്ടറിയേറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ ഓദ്യോഗിക വസതിയ്ക്ക് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ അഗ്നിസുരക്ഷാ സേന ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമാല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂന്ന് അഗ്നിസുരക്ഷ സേനാ യൂണിറ്റുകളെ സ്ഥലത്ത് വിന്യസിച്ചുട്ടുണ്ട്.
ഷോർട്ട് സർക്യൂട്ട് ആകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. തീപിടിക്കാനുള്ള കാരണം പരിശോധിച്ചുവരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.