ന്യൂഡൽഹി: പാർലമെന്റ് മന്ദിര സമുച്ചയത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമകൾ സ്ഥാപിക്കുന്നതിനുള്ള ‘പ്രേരൺ സ്ഥലം’ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പ്രേരൺ സ്ഥൽ എന്ന് പേരട്ടിരിക്കുന്ന സ്ഥലത്ത് പുൽത്തകിടികളും പൂന്തോട്ടങ്ങളും ഒരുക്കിയിട്ടുണ്ട്.
ലോക്സഭയിൽ നിന്ന് സ്ഥാനമൊഴിയുന്ന സ്പീക്കർ ഓം ബിർളയും മറ്റ് പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. ഇവരെ കൂടാതെ പാർലമെന്റ് അംഗങ്ങളെയും ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. പാർലമെന്റിലേക്ക് വരുന്ന അതിഥികൾക്കും മറ്റ് സന്ദർശകർക്കും എല്ലാവരുടെ പ്രതിമകളും ഒരു സ്ഥലത്ത് തന്നെ കാണുന്നതിനും പുഷ്പാഞ്ജലി അർപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്.
ഇവരുടെ ജീവിതവും ഇവർ നേരിട്ട അനുഭവങ്ങളും സന്ദർശകർക്ക് അനുഭവവേദ്യമാകുന്ന തരത്തിൽ പുതിയ സാങ്കേതിക വിദ്യയിലൂടെ നൽകാനും പദ്ധതിയുണ്ട്. അവരുടെ സന്ദേശങ്ങൾ ഉൾപ്പെടെ കോർത്തിണക്കിയായിരിക്കും ഇത് ലഭ്യമാക്കുക.
പാർലമെൻ്റ് മന്ദിരത്തിന്റെ നിർമാണവേളയിൽ മഹാത്മാഗാന്ധി, നെഹ്റു, ചൗധരി ദേവിലാൽ എന്നിവരുടെ പ്രതിമകൾ മാറ്റി സ്ഥാപിച്ചിരുന്നു.