ഇന്ന് ബലിപെരുന്നാൾ; ത്യാഗ സ്മരണയിൽ വിശ്വാസികൾ

Published by
Janam Web Desk

തിരുവനന്തപുരം: ത്യാഗ സ്മരണയിൽ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാൾ. മസ്ജിദുകളിൽ രാവിലെ പെരുന്നാൾ നിസ്‌കാരം നടക്കും. ശേഷം വിശ്വാസികൾ ബലിയർപ്പണം നടത്തും. ഇബ്രാഹിം നബിയുടെയും പത്നി ഹാജറയുടെയും പുത്രൻ ഇസ്മായിലിന്റെയും ത്യാഗസമ്പന്നതയുടെ ഓർമ്മപുതുക്കലായാണ് വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ബലിപെരുന്നാൾ ആഘോഷം.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ”ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്‌ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ”- ഗവർണർ ആശംസിച്ചു .

പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്നു നൽകുന്നത്. നിസ്വാർത്ഥമായി സ്നേഹിക്കാനും മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാൽ മാത്രമേ സമത്വപൂർണ്ണമായൊരു ലോകം സാധ്യമാകൂ. എല്ലാവർക്കും ബക്രീദ് ദിനാശംസകൾ നേരുന്നതായി മുഖ്യമന്ത്രിയും അറിയിച്ചു.

Share
Leave a Comment