39 കാരൻ മീസാല നാഗേശ്വര റാവുവിന് ഇത് പുതുജന്മം. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വീടിന്റെ ഒന്നാം നിലയിൽ നിന്ന് വീഴുന്നത്. പിന്നാലെ 12 ഇഞ്ച് നീളമുള്ള കമ്പ് കണ്ണിൽ തറച്ച് കയറി. മസ്തിഷ്കത്തിലേക്കും ഇത് എത്തിയതോടെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. പിന്നാലെ ഇയാളെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. തുടർന്ന് നേത്രരോഗ വിദഗ്ധർ, ന്യൂറോ സർജന്മാർ, ഓർത്തോപീഡിക്സ്, ഇഎൻടി തുടങ്ങിയ വിഭാഗങ്ങൾ പരിശോധന നടത്തി. പിന്നാലെ അത്യപൂർവ ശസ്ത്രക്രിയയിലൂടെ കമ്പ് നീക്കം ചെയ്യുകയായിരുന്നു.
ഏറെ ശ്രദ്ധ നൽകേണ്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന് പരിക്കേറ്റൽ ഉടനടി ഡോക്ടറെ സമീപിക്കേണ്ടതാണ്. കണ്ണിൽ തടവുകയോ അമർത്തുകയോ ചെയ്യരുത്. ശുദ്ധമായ വെള്ളത്തിൽ മൃദുവായി കഴുകുന്നത് നല്ലതാണ്.