രാഷ്ട്രീയത്തിൽ റീ എൻട്രി പ്രഖ്യാപിച്ച് ശശികല; 2026ൽ അമ്മയുടെ ഭരണം കൊണ്ടുവരുമെന്ന് പ്രതിജ്ഞ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാഷ്‌ട്രീയത്തിൽ റീ എൻട്രി പ്രഖ്യാപിച്ച് ശശികല; 2026ൽ അമ്മയുടെ ഭരണം കൊണ്ടുവരുമെന്ന് പ്രതിജ്ഞ

Janam Web Desk by Janam Web Desk
Jun 17, 2024, 11:16 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാഷ്‌ട്രീയത്തിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി. കെ ശശികല. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രതിസന്ധിയിലായ പാർട്ടിയെ രക്ഷിക്കാനാണ് തിരിച്ചുവരവെന്ന് ശശികല വ്യക്തമാക്കി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അമ്മയുടെ ഭരണം കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുക്കുന്നതായും അനുയായികളെ അഭിസംബോധന ചെയ്ത്കൊണ്ട് അവർ പറഞ്ഞു.

എടപ്പാടി കെ.പളനിസ്വാമിയിൽ നിന്ന് പാർട്ടിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ശശികല ഏറെ നാളായി ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചില്ല. ഇതിനിടയിലാണ് രാഷ്‌ട്രീയത്തിലേക്ക് തിരിച്ച് വരാനുള്ള ശരിയായ സമയം ഇതാണെന്ന് അവർ പ്രഖ്യാപിച്ചത്.

തമിഴ്‌നാട്ടിലെ ജനങ്ങൾ ഞങ്ങളുടെ പക്ഷത്താണ്. ഞാൻ വളരെ ശക്തനാണ്. അണ്ണാ ഡിഎംകെ അവസാനിച്ചുവെന്ന് കരുതാനാവില്ല. പാർട്ടിയെ ഏകീകരിക്കുകയാണ് തന്റെ ലക്ഷ്യം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എടപ്പാടി കെ. പളനിസ്വാമി ശരിയായ ചോദ്യങ്ങൾ ചോദിക്കാത്തപ്പോൾ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ സർക്കാരിനെ ചോദ്യം ചെയ്യും. താൻ ഉടൻ തന്നെ സംസ്ഥാന വ്യാപക പര്യടനം ആരംഭിക്കുമെന്നും ശശികല പറഞ്ഞു.

അണ്ണാ ഡിഎംകെയിൽ ജാതി രാഷ്‌ട്രീയം നുഴഞ്ഞുകയറിയെന്ന് ആരുടെയും പേരെടുത്ത് പറയാതെ ശശികല പറഞ്ഞു. പാർട്ടി സ്ഥാപകൻ എംജിആറും അന്തരിച്ച ജയലളിതയും വളർത്തിയ പാർട്ടിയിൽ ജാതി രാഷ്‌ട്രീയം കൊണ്ടുവരുന്നത് പാർട്ടി പ്രവർത്തകർ സഹിക്കില്ല. ജാതി അടിസ്ഥാനത്തിലുള്ള പരിഗണന ഉണ്ടായിരുന്നെങ്കിൽ 2017ൽ എടപ്പാടി കെ പളനിസ്വാമിയെ അവർ മുഖ്യമന്ത്രിയാക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പോയെന്നും പല സീറ്റുകളിലും കെട്ടിവെച്ച തുക നഷ്ടമായെന്നും അവർ വിമർശിച്ചു.

2017ൽ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചപ്പോൾ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായിരുന്നു ശശികല. 2016 ഡിസംബറിൽ ജയലളിതയുടെ മരണത്തെ തുടർന്നാണ് നേതൃസ്ഥാനത്തെത്തിയത്. പിന്നിട് അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഇവർ 2021 ഫെബ്രുവരിയിലാണ് ജയിൽമോചിതയായത്.

Tags: AIDMKsasikala
ShareTweetSendShare

More News from this section

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

Latest News

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലിയിൽ ചത്ത പാക്കറ്റ് തുറന്നപ്പോൾ ഉപഭേക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies