കോഴിക്കോട്: ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. ത്യാഗത്തിന്റെ മനോഹരമായിട്ടുള്ള ഓർമ്മകളാണ് ബലിപെരുന്നാളിനെ സമ്പന്നമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വര സമൂഹത്തിൽ ജാതിയും മതവും കക്ഷിരാഷ്ട്രീയവും മാറ്റിവെച്ച് മനുഷ്യത്വം ഊട്ടിയുറപ്പിച്ച് പ്രവർത്തിക്കുവാൻ വേണ്ടിയുള്ള സന്ദേശമാണ് ഓരോ പെരുന്നാളും നമുക്ക് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബലി പെരുന്നാളിന്റെ ചരിത്രവും തങ്ങൾ ഓർത്തെടുത്തു. മതങ്ങൾ പരസ്പരം അടുപ്പിക്കാൻ ഉള്ളതാണെന്നും ഒരു മതവും മറ്റൊരു മതത്തെ തള്ളിപ്പറയില്ല, പരസ്പരം മനസ്സിലാക്കുന്നു. ത്യാഗത്തിന്റെ ആഘോഷം എന്നതിനോടൊപ്പം സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷം കൂടിയാണ് ബലിപെരുന്നാളെന്നും അദ്ദേഹം പറഞ്ഞു.