എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവുമായി ഇസ്ലാമിക് ആക്ടിവിസ്റ്റ് ആബിദ് അടിവാരം. വെള്ളാപ്പള്ളി നടശേന്റെ ചിത്രമുള്ള സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് ആബിദ് അശ്ലീലത്തിന്റെ അകമ്പടിയോടെ ഭീഷണി മുഴക്കിയത്. മുസ്ലീങ്ങളെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റിൽ തരം താണ ഭാഷയാണ് ഇയാൾ പ്രയോഗിച്ചിരിക്കുന്നത്. ഭീഷണി സ്വരത്തിലാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ ഇടത്- വലത് മുന്നണികള്‍ തുടരുന്ന അതിരുവിട്ട മുസ്ലിം പ്രീണനത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു . എസ്എൻഡിപിയുടെ പ്രസിദ്ധീകരണമായ യോഗനാദത്തിന്റെ പുതിയ ലക്കത്തിൽ അദ്ദേഹം ഇതിനെ കുറിച്ച് മുഖപ്രസംഗവും എഴുതിയിരുന്നു. ഇതിന് പിന്നാലെ ഇടത്-ജിഹാദി സംഘങ്ങൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ദിവസങ്ങളായി കടുത്ത സൈബർ ആക്രമണമാണ് അദ്ദേഹത്തിനെതിരെ നടക്കുന്നത്.