അമരാവതി: തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് സൂപ്പർ താരം അജിത്. ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ’ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അജിത് ക്ഷേത്രദർശനം നടത്തിയത്.
രാവിലെ ദർശനത്തിനെത്തിയ അജിത് കുമാറിന് ക്ഷേത്ര ഭാരവാഹികൾ വെങ്കിടേശ്വരന്റെ വിഗ്രഹം സമ്മാനിച്ചു. അടുത്തിടെയാണ് ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണം പൂർത്തിയായത്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുടുംബത്തോടൊപ്പാമാണോ ക്ഷേത്രത്തിലെത്തിയതെന്ന് ചിത്രങ്ങൾ കണ്ടതിന് ശേഷം ചോദ്യങ്ങളുമായി ആരാധകർ കമന്റ് ബോക്സിലെത്തി.
അജിത് വളരെ വ്യത്യസ്ത വേഷത്തിലെത്തുന്ന ‘വിടാ മുയർച്ചി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം അവസാനം അസർബെയ്ജാനിലാണ് വിടാ മുയർച്ചിയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഈ വർഷം ഡിസംബറിലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്.