മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ സർപ്രൈസ് എൻട്രിയുമായി ദിലീപ്. എറണാകുളം കോലഞ്ചേരിയിലുള്ള മഹേഷിന്റെ വീട്ടിലാണ് സമ്മാനങ്ങളുമായി ദിലീപെത്തിയത്. ഇതിന്റെ ചിത്രങ്ങൾ മഹേഷ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മഹേഷിന് നൽകാനായി കൊണ്ടുവന്ന സമ്മാനങ്ങളും ദിലീപ് കൈമാറി. കാറപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷിന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനാണ് ദിലീപ് നേരിട്ടെത്തിയത്.
ഗായകൻ വിനീത് ശ്രീനിവാസന്റെ ശബ്ദാനുകരണവും രൂപ സാദൃശ്യവുമാണ് മഹേഷിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, വിജയ് സേതുപതി, വിനയ് ഫോർട്ട്, രാജ് ബി ഷെട്ടി, പുനീത് രാജ്കുമാർ, ബാബുരാജ്, വിനായകൻ, വിനയ് ഫോർട്ട്, ദുൽഖർ സൽമാൻ തുടങ്ങിയ നിരവധി താരങ്ങളുടെ ശബ്ദങ്ങൾ മഹേഷ് അനുകരിക്കാറുണ്ട്.
മലയാളികളുടെ പ്രിയ കലാകാരൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മഹേഷും ഉൾപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹേഷ് മാസങ്ങളോളമാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.