കയ്യടക്കി കയ്യടക്കി ഒടുവിൽ യു.പി.എസ്.സിയും കയ്യടക്കി എഐ. കഴിഞ്ഞ 10 വർഷത്തെ യുപിഎസ്‌സി പരീക്ഷകളിൽ നേടിയ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ത്യയുടെ എഐ ആപ്പായ PadhAI കരസ്ഥമാക്കിയത്. വെറും ഏഴ് മിനിറ്റ് കൊണ്ട് 200-ൽ 170 മാർക്കാണ് PadhAI നേടിയത്.
ദേശീയതലത്തിലെ തന്നെ റെക്കോർഡ് മാർക്കാണ് ഇത്. ഡൽഹിയിലെ ലളിത് ഹോട്ടലിൽ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെയും യു.പി.എസ്.സി കൂട്ടായ്മയുടെയും മാദ്ധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ലൈവായാണ് PadhAI യു.പി.എസ്.സി പ്രിലിംസ് പരീക്ഷ എഴുതിയത്. livestream.padhai.ai, YouTube എന്നിവയിൽ തത്സമായി സ്ട്രീം ചെയ്തു,
PadhAI AI just nailed it, solving the entire paper within 7 minutes🤖✨
Check out the question paper, answer key, and the live stream recording link: https://t.co/1sJP3orE59#PadhAIvsUPSC #upsc2024 #PadhAI #upscprelims2024 #upsc #aiineducation #futureoflearning #edtech pic.twitter.com/sdBxD3BkLC
— PadhAI (@padhai_upsc) June 16, 2024
വിവിധ ഐഐടികളിലെ ഗവേഷകരാണ് PadhAI എന്ന ആപ്പിന് പിന്നിൽ. ആദ്യമായി നടത്തിയ പരീക്ഷണമാണെന്നും വരും വർഷങ്ങളിൽ കോച്ചിംഗ് സെന്ററുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ഉപകാരപ്പെടുമെന്ന് PadhAI യുടെ സിഇഒ കാർത്തികേയ മംഗളം പറഞ്ഞു. ചോദ്യ പേപ്പറുകൾ ഞൊടിയിടയിൽ കൃത്യതയോടെ പരിഹരിക്കാൻ നിർമിത ബുദ്ധിക്ക് സാധിക്കുന്നു.
നിലവിൽ PadhAI ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. MCQ ചോദ്യങ്ങൾ, ആനുകാലിക കാര്യങ്ങൾ, ചോദ്യങ്ങൾ ചോദിച്ച് സംശയ നിവാരണത്തിന് AI ചാറ്റ്‌ബോട്ട്, മുൻ വർഷത്തെ ചോദ്യപേപ്പറുകൾ, പുസ്ത സംഗ്രഹം എന്ന് തുടങ്ങി സർവത്ര കാര്യങ്ങളും ആപ്പിലൂടെ ലഭ്യമാകും.















