രാഹുൽ വയനാട്ടിലെ ജനങ്ങളെ കബളിപ്പിച്ചു; കോൺഗ്രസ് പാർട്ടിയല്ല, കുടുംബം നയിക്കുന്ന കമ്പനി: ഷെഹ്‌സാദ് പൂനവാല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ വയനാട്ടിലെ ജനങ്ങളെ കബളിപ്പിച്ചു; കോൺഗ്രസ് പാർട്ടിയല്ല, കുടുംബം നയിക്കുന്ന കമ്പനി: ഷെഹ്‌സാദ് പൂനവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 09:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റായ്‌ബറേലി നിലനിർത്താൻ വയനാട് സീറ്റ് ഉപേക്ഷിക്കുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലൂടെ രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ കബളിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്റെ രാഷ്‌ട്രീയ ഭാവി സുരക്ഷിതമാക്കാൻ പ്രിയങ്കാ ഗാന്ധിയെ ദക്ഷിണേന്ത്യയിലേക്ക് അയക്കുന്നതിലൂടെ ഗാന്ധികുടുംബം മകനും മകളും തമ്മിൽ വിവേചനം കാണിക്കുകയാണെന്നും ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.

“കോൺഗ്രസ് ഒരു പാർട്ടിയല്ല മറിച്ച് കുടുംബം നയിക്കുന്ന കമ്പനിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സോണിയ ഗാന്ധി രാജ്യസഭാ എംപിയാകും, രാഹുൽ റായ്‌ബറേലി സീറ്റ് നിലനിർത്തും, പ്രിയങ്കാ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നു, അതായത് കുടുംബം മുഴുവൻ പാർലമെൻറിൽ ഉണ്ടാകും,” അദ്ദേഹം പറഞ്ഞു. രാഹുൽ ഒരിക്കലും രണ്ട് സീറ്റുകളിൽ നിന്നും മത്സരിക്കുന്ന കാര്യം വയനാട്ടിലെ ജനങ്ങളോട് പറഞ്ഞിരുന്നില്ല. എന്നാൽ ഇടത് പാർട്ടികൾ രാഹുൽ കേരളം വിടുമെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ അത് തന്നെ സംഭവിച്ചുവെന്നും ഷെഹ്‌സാദ് പറഞ്ഞു.

വയനാട്ടിൽ പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള തീരുമാനം കുടുംബത്തിനുള്ളിലെ ലിംഗവിവേചനത്തിനുള്ള തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. റായ്‌ബറേലി സീറ്റ് നിലനിർത്തുന്നതിലൂടെ മകനിലൂടെ കുടുംബ രാഷ്‌ട്രീയം മുന്നോട്ടുകൊണ്ടുപോകാനാണ് സോണിയ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ റായ്‌ബറേലി സീറ്റ് നിലനിർത്തുമെന്നും വയനാട്ടിൽ പ്രിയങ്കയെ മത്സരിപ്പിക്കുമെന്നുമുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അറിയിച്ചത്. വയനാട്ടിലെ ജനങ്ങളുമായി വൈകാരിക ബന്ധമാണുള്ളതെന്നുപറഞ്ഞിട്ട് വിജയിച്ചശേഷം മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുലിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

Tags: CongresspriyankarahulsoniaShehzad PoonawallaraebareliWayanad constituency
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies