മുംബൈ: ഓഹരി വിപണിയിൽ വീണ്ടും നേട്ടത്തിന്റെ മണിക്കൂറുകൾ. ചൊവ്വാഴ്ച രാവിലെ പ്രാരംഭ വ്യാപാരത്തിൽ നിഫ്റ്റിയും സെൻസെക്സും 0.25 ശതമാനം വീതം ഉയർന്ന് പുതിയ റെക്കോർഡിട്ടു. മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ, ഐടി എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.
രാവിലെ 9.20 ഓടെ സെൻസെക്‌സ് 195 പോയിൻ്റ് ഉയർന്ന് 77,187ലും നിഫ്റ്റി 69 പോയിൻ്റ് അഥവാ 0.29 ശതമാനം ഉയർന്ന് 23,534ലുമെത്തി. ഏകദേശം 2,193 ഓഹരികൾ മുന്നേറി, 734 ഓഹരികൾ ഇടിഞ്ഞു, 156 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്.
ആഗോള വിപണി തുടരേ നഷ്ടത്തിലായിട്ടും ഇന്ത്യന്‍ വിപണിയിലുള്ള നിക്ഷേപകരുടെ വിശ്വാസം വർദ്ധിക്കുകയാണ്. ഇതാണ് മുന്നറ്റത്തിനുള്ള കാരണമെന്ന് വിദഗ്ധർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിൽ എത്തിയതും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളുമാണ് വിപണിയെ പ്രധാനമായും സ്വാധീനിക്കുന്നത്.















