ന്യൂഡൽഹി: എൻസിഇആർടി പാഠപുസ്തകത്തിലെ ആസാദ് പാകിസ്താൻ ഇനി പാക് അധിനിവേശ കശ്മീർ. പന്ത്രണ്ടാം ക്ലാസിന്റെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകമാണ് കാലോചിതമായി പരിഷ്കരിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതും അടുത്ത അദ്ധ്യയന വർഷത്തെ സിലബസിൽ ഉൾപ്പെടുത്തി.
ആസാദ് കശ്മീർ പകരം പാക് അധിനിവേശ കശ്മീർ:
പഴയത്; ഈ പ്രദേശം നിയവിരുദ്ധമായി കയ്യേറിയതാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു. പാകിസ്താൻ ഈ പ്രദേശത്തെ ആസാദ് പാകിസ്താൻ എന്നാണ് വിശേഷിപ്പിക്കുന്നത്.
പുതിയത്: നിയവിരുദ്ധമായി കയ്യേറിയ ഈ പ്രദേശത്തെ ആസാദ് പാകിസ്താൻ എന്നാണ് പാകിസ്താൻ വിശേഷിപ്പിക്കുന്നത്. ഈ ഭാഗം പാകിസ്താന്റെ അനധികൃത അധിനിവേശത്തിന് കീഴിലുള്ള ഇന്ത്യൻ പ്രദേശമാണ്. പാകിസ്താൻ അധിനിവേശ ജമ്മു കശ്‌മീർ എന്നാണ് ഈ പ്രദേശം വിളിക്കപ്പെടുന്നത്.
ആർട്ടിക്കിൾ 370 :
പഴയത്: മിക്ക സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുണ്ടെങ്കിലും, ജമ്മു കശ്മീർ പോലെയുള്ള ചില സംസ്ഥാനങ്ങൾക്കും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേക വ്യവസ്ഥകൾ ഉണ്ട്.
പുതിയത്: മിക്ക സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുണ്ടെങ്കിലും, ജമ്മുകശ്മീർ പോലെയുള്ള സംസ്ഥാനങ്ങൾക്കും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേക വ്യവസ്ഥകളുണ്ട്. ജെ & കെയ്‌ക്ക് പ്രത്യേക വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ആർട്ടിക്കിൾ 370, 2019 ആഗസ്റ്റിൽ റദ്ദാക്കപ്പെട്ടു.
സമാന രീതിയിൽ കാലോചിതമായ പരിഷ്കരണത്തിന്റെ ഭാഗമായി ചില ഭാഗങ്ങൾ ഒഴിവാക്കുകയും ചില കൂട്ടിച്ചേർക്കലുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ് തുടങ്ങി അധിനിവേശത്തെ മഹത്വവത്കരിക്കുന്ന വിവരണങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.















