ഗുവാഹത്തി: ഭാര്യ മരിച്ചതിൽ മനംനൊന്ത് അസം ഐപിഎസ് ഓഫീസർ ആത്മത്യ ചെയ്തു. ഐപിഎസ് ഓഫീസറായ ശിലാദിത്യ ചേതിയയാണ് ആത്മഹത്യ ചെയ്തത്. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഭാര്യ മരണപ്പെട്ടത്. ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മരണ വാർത്ത അറഞ്ഞയുടനെ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അസം ഡിജിപി ജിപി സിംഗാണ് ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണവിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും അനുശോചനം അറിയിക്കുന്നതായി ഡിജിപി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് മാസമായി അദ്ദേഹം അവധിയിലായിരുന്നു. ഭാര്യയുടെ അസുഖവും ആരോഗ്യ സ്ഥിതിയും അദ്ദേഹത്തെ വലിയ തോതിൽ ബാധിച്ചിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു.
2009 മുതൽ സംസ്ഥാന ആഭ്യന്തര രാഷ്‌ട്രീയ സെക്രട്ടറിയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ടിൻസുകിയ, സോണിത്പൂർ ജില്ലകളിലെ പൊലീസ് സൂപ്രണ്ടായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.















