ഹൈദരാബാദ് ; കന്നുകാലികളുമായി പോയ ട്രക്ക് തടഞ്ഞ ഗോസംരക്ഷകരായ സ്ത്രീകളെ ആദരിച്ച് ബിജെപി നേതാവ് മാധവി ലത . ബക്രീദിന് മുന്നോടിയായി ട്രക്കിൽ കന്നുകാലികളെ കശാപ്പിനായി കൊണ്ടുപോകുന്നത് തടഞ്ഞ ശ്രീവനിതാ മൈഥിലി, സുനിത എന്നിവരെയാണ് മാധവി ലതയുടെ നേതൃത്വത്തിൽ ആദരിച്ചത് .
ജൂൺ 16ന്, ഹൈദരാബാദിലെ മൽക്കപേട്ടിലേക്ക് കന്നുകാലികളെ വാഹനത്തിൽ കൊണ്ടുപോകുകയായിരുന്നു. ഇതറിഞ്ഞെത്തിയ പശു സംരക്ഷകരായ ശ്രീവനിതാ മൈഥിലി, സുനിത എന്നിവർ ട്രക്ക് തടഞ്ഞു നിർത്തി വാഹനത്തിനു മുന്നിൽ ഇരുന്നു സമരം തുടങ്ങി.
സ്ത്രീകളിലൊരാൾ ട്രക്കിന്റെ ബോണറ്റിലേക്ക് കയറുകയും ചെയ്തു . വാഹനത്തിൽ ഉണ്ടായിരുന്നവർ ഇവരെ വളയുകയും മോശമായി പെരുമാറുകയും ചെയ്തു. ഈ സംഭവത്തിന്റെ മുഴുവൻ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാഹനത്തിൽ നിന്ന് യുവതിയെ തള്ളിയിടാനും ശ്രമം നടന്നു.
പിന്നീട് പൊലീസ് സ്ഥലത്തെത്തി ശ്രീമൈഥിലിയെയും , സുനിതയേയും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.