കർണാവതി : പശുവിനെ ബലിയർപ്പിക്കുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ പോസ്റ്റ് പങ്ക് വച്ച മൗലവി അറസ്റ്റിൽ . മൗലവി അബ്ദുൾ റഹീം റാത്തോഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബക്രീദിന് മുന്നോടിയായി ‘മൃഗങ്ങളെ ബലിയർപ്പിക്കുന്ന രീതികൾ’ എന്ന തലക്കെട്ടിലാണ് മൗലവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ചത് .പോസ്റ്റിൽ ഒട്ടകം, പോത്ത് എന്നിവയ്‌ക്കൊപ്പം പശുവിനെയും ബലിയർപ്പിക്കണമെന്നാണ് മൗലവി ആവശ്യപ്പെടുന്നത് . സംഭവം വിവാദമായതോടെ മൗലവിയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നു.
തുടർന്നാണ് ബറൂച്ച് പൊലീസ് മൗലവിയെ അറസ്റ്റ് ചെയ്തത് . ദാറുൽ ഉലൂം ബർകത്ത് ഇ ഖ്വാജയിലെ പണ്ഡിതനാണ് മൗലവി അബ്ദുൾ റഹീം റാത്തോഡ് .2022-ൽ ബറൂച്ചിൽ നിന്നുള്ള വനവാസി സമൂഹത്തെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതിനും മൗലവി അബ്ദുൾ റഹീം റാത്തോഡ് അറസ്റ്റിലായിരുന്നു . ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഗോവധത്തിന്റെ പോസ്റ്റ് പങ്ക് വച്ചത്.
മൗലവി അബ്ദുൾ റഹീം റാത്തോഡിനെ പൊലീസ് എസ്ഒജിക്ക് കൈമാറി. നിലവിൽ എസ്ഒജി സംഘം മൗലവിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. മൗലവി ഇട്ട പോസ്റ്റിന് പ്രേരിപ്പിച്ചതാരാണെന്നും മറ്റെന്തൊക്കെ സംഘടനകളുമായി ബന്ധമുണ്ടെന്നുമടക്കം എല്ലാ വിവരങ്ങളും ശേഖരിക്കുമെന്നാണ് സൂചന .















