ചെന്നൈ : തമിഴ് സിനിമാ താരം അജിത് കുമാർ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി . ക്ഷേത്രത്തിൽ രാവിലെ ദർശനത്തിനായി വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് അദ്ദേഹം എത്തിയത്. അദ്ദേഹത്തെ തിരിച്ചറിഞ്ഞ ആരാധകൻ വെങ്കിടേശ്വര വിഗ്രഹം അജിത്തിന് സമ്മാനിക്കുകയും ചെയ്തു.
തിരുപ്പതിയിൽ നിന്നുള്ള അജിത്തിന്റെ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഏതാനും ആഴ്ചകൾക്ക് മുൻപാണ് സംവിധായകൻ ആദിക് രവിചന്ദ്രന്റെ ‘ഗുഡ് ബാഡ് അഗ്ലി’യുടെ ആദ്യ ഷെഡ്യൂൾ അജിത് പൂർത്തിയാക്കിയത് . ‘വിടാ മുയാർച്ചി’യുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിന് മുൻപായാണ് അദ്ദേഹത്തിന്റെ ക്ഷേത്രദർശനം.
‘വിടാ മുയാർച്ചി’യുടെ ഷൂട്ടിംഗ് ഈ മാസം അവസാനം അസർബൈജാനിൽ ആരംഭിക്കും . ‘വിടാ മുയാർച്ചി’ ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ റിലീസ് ചെയ്യും .