ലോകത്തെമ്പാടുമുള്ള പണ്ഡിതരെ ആകർഷിച്ച നളന്ദ സർവകലാശാല; പുതിയ കാമ്പസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ലോകത്തെമ്പാടുമുള്ള പണ്ഡിതരെ ആകർഷിച്ച നളന്ദ സർവകലാശാല; പുതിയ കാമ്പസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

പട്ന: നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മഹത്തായ ചരിത്രവുമായി നളന്ദ സർവകലാശാലയ്‌ക്ക് അഭേദ്യമായ ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1,700 കോടി രൂപ മുതൽമുടക്കിയാണ് പുതിയ കാമ്പസ് ബിഹാറിൽ പണികഴിപ്പിച്ചത്. പ്രധാനമന്ത്രിയായി മൂന്നാമതും അധികാരമേറ്റതിന് ശേഷം നരേന്ദ്രമോദി നടത്തുന്ന ആദ്യ ബിഹാർ സന്ദർശനമാണിത്.

#WATCH | Nalanda, Bihar: Prime Minister Narendra Modi unveils a plaque at the new campus of Nalanda University as he inaugurates the campus. The PM also planted a sapling here. pic.twitter.com/LUtRN02Jxy

— ANI (@ANI) June 19, 2024

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ബിഹാർ ​ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവരും മറ്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കൂടാതെ 17 രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാരും ചടങ്ങിന്റെ ഭാ​ഗമായിരുന്നു. ബിഹാറിലെ രാജ്ഗിറിലാണ് പുതിയ കാമ്പസുള്ളത്.

It’s a very special day for our education sector. At around 10:30 AM today, the new campus of the Nalanda University would be inaugurated at Rajgir. Nalanda has a strong connect with our glorious past. This university will surely go a long way in catering to the educational needs… pic.twitter.com/sJh6cndEve

— Narendra Modi (@narendramodi) June 19, 2024

ഉദ്ഘാടനത്തിന് മുന്നോടിയായി ബിഹാറിലുള്ള പുരാതന നളന്ദ സർവകലാശാല പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. ഐക്യരാഷ്‌ട്ര സഭയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണ് പുരാതന നളന്ദ സർവകലാശാല. 2016ലാണ് സർവകലാശാലയ്‌ക്ക് ഐക്യരാഷ്‌ട്രസഭയുടെ അം​ഗീകാരം ലഭിച്ചത്. ഏകദേശം 1,600 വർഷം മുമ്പ് രൂപീകരിക്കപ്പെട്ട സർവകലാശാലയാണ് നളന്ദയെന്ന് ചരിത്രകാരന്മാർ പറയുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ സർവകലാശാലകളിൽ ഒന്നായാണ് നളന്ദ യൂണിവേഴ്സിറ്റി അറിയപ്പെടുന്നത്. അഞ്ചാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ട് വരെ ലോകത്തെമ്പാടുമുള്ള പണ്ഡിതരെ ആകര്‍ഷിച്ച അറിവിന്റെ ഉറവിടമായിരുന്നു നളന്ദ സര്‍വ്വകലാശാല. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ഏറ്റവും പഴക്കമുള്ള സർവകലാശാലയാണിത്. തുര്‍ക്കി-അഫ്ഗാന്‍ ചക്രവര്‍ത്തി മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയായിരുന്നു നളന്ദ സര്‍വ്വകലാശാല തകർത്തത്.

പുതിയ കാമ്പസിൽ രണ്ട് അക്കാദമിക് ബ്ലോക്കുകളും 40 ക്ലാസ്റൂമുകളുണ്ട്. 1,900 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ നളന്ദ കാമ്പസ്. മുന്നൂറോളം പേർക്ക് ഇരിക്കാവുന്ന വിധത്തിൽ രണ്ട് ഓഡിറ്റോറിയങ്ങളും 550 വിദ്യാർത്ഥികൾക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റലും കാമ്പസിലുണ്ട്. പഴയ നളന്ദ യൂണിവേഴ്സിറ്റിയുടെ അതേ രൂപത്തിലാണ് പുതിയ കാമ്പസ് പണികഴിപ്പിച്ചിരിക്കുന്നത്.

Tags: Narendra ModiNalanda CampusNalanda University
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies