പട്ന: പുരാതന നളന്ദ സർവകലാശാല സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച നളന്ദയിലെ അവശേഷിപ്പുകളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. പുതിയ കാമ്പസിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാ സജ്ജീകരണങ്ങൾ നളന്ദയിൽ ഒരുക്കിയിരുന്നു.

പഴയ നളന്ദയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രിക്ക് പുരാവസ്തുഗവേഷകൻ ഗൗതമി ഭട്ടാചാര്യ വിശദാംശങ്ങൾ പറഞ്ഞുനൽകി.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ സർവകലാശാലകളിൽ ഒന്നാണ് നളന്ദ.

ലോകത്തെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമാണിതെന്ന് കരുതപ്പെടുന്നു.

1,600 വർഷങ്ങൾക്ക് മുമ്പാണ് നളന്ദ സർവകലാശാല രൂപീകരിക്കപ്പെട്ടത്.

ബിഹാറിന്റെ തലസ്ഥാന നഗരമായ പട്നയിൽ നിന്ന് നൂറ് മൈൽ തെക്കുകിഴക്കായാണ് പുരാതന നളന്ദ സർവകലാശാലയുള്ളത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ നളന്ദയിലേക്ക് വിദ്യാഭ്യാസം തേടി എത്തിയിരുന്നു.

90 കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിക്കപ്പെട്ട സർവകലാശാലയാണിത്.















