ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ റൊമാനിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവായി. ഹംഗറിയുടെ ഇമ്രേ ബാൽലോഗിനെ ടൈ ബ്രേക്കറിൽ മറികടന്നാണ് വിജയം 175,000 യൂറോയാണ് സമ്മാനത്തുക( ഏകദേശം 15.69 ലക്ഷം രൂപ).
വിജയിയെ നിർണയിച്ചത് രണ്ടു ക്ലാസിക്കൽ മത്സരങ്ങൾക്കു മൂന്ന് റാപ്പിഡ് ഇവന്റുകൾക്കും ശേഷമായിരുന്നു. ടൂർണമെന്റിൽ തോൽവിയറിയാതെയായിരുന്നു താരത്തിന്റെ കുതിപ്പ്. ടൈബ്രേക്കർ ഉൾപ്പടെ പത്തു റൗണ്ടിൽ എട്ടുവിജയവും മൂന്ന് സമനിലയുമായി 9.5 പോയിൻ്റ് നേടിയാണ് കിരീടം നേടിയത്.
എന്നാൽ ക്ലാസിക്കൽ റേറ്റിംഗിൽ 2700 പോയിൻ്റ് നോടാൻ നിഹാലിന് ഇതുവരെയായിട്ടില്ല. ഇപ്പോൾ അദ്ദേഹത്തിന് 2698 പോയിൻ്റുണ്ട്.
Grandmaster @NihalSarin makes the country proud as he wins the Cluj Grand Prix 2024 in Romania!
Edit: @sajimathew_#chess #chessbaseindia #nihalsarin #armageddon #cluj #romania #india pic.twitter.com/kYNXLkTDan
— ChessBase India (@ChessbaseIndia) June 15, 2024