ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശൂരനാട് ചാത്തകുളം പോരുവഴി അമ്പനാട്ട് സ്വദേശി അനീഷ് ബാബു (41) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമല്ല.
കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. പുലർച്ചെ നടക്കാനിറങ്ങിയവരാണ് മരണ വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.















