ന്യൂഡൽഹി: ലോകത്തിലെ മികച്ച 100 തുറമുഖങ്ങളുടെ പട്ടികയിൽ 9 എണ്ണം ഇന്ത്യയിൽ നിന്നും. ലോകബാങ്കും എസ്പി ഗ്ലോബൽ മാർക്കറ്റിംഗ് ഇൻ്റലിജൻസും സംയുക്തമായി തയ്യാറാക്കിയ കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് ഇൻഡക്‌സിലാണ് ഇന്ത്യൻ തുറമുഖങ്ങൾ ഇടംപിടിച്ചത്. 2023ലെ പ്രവർത്തന മികവിന്റെ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിംഗ് നിശ്ചയിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച തുറമുഖങ്ങളിൽ 4 എണ്ണം അദാനി പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്.
വിശാഖപട്ടണം ലിസ്റ്റിൽ 19 സ്ഥാനം കരസ്ഥമാക്കി. 2022 ലെ 115 സ്ഥാനത്ത് നിന്നാണ് 19 സ്ഥാനത്തേക്ക് വിശാഖപട്ടണം ഉയർന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതിലുള്ള മുന്ദ്ര പോർട്ട് 48 ൽ നിന്ന് 27 ആയി. പിപാവാവ് (41), കാമരാജർ (47), കൊച്ചി (63), ഹാസിറ (68), കൃഷ്ണപട്ടണം (71), ചെന്നൈ (80), ജവഹർലാൽ നെഹ്‌റു (96) എന്നിവയാണ്. ആദ്യ നൂറിൽ ഇടം നേടിയ മറ്റ് ഏഴ് ഇന്ത്യൻ തുറമുഖങ്ങൾ
തുറമുഖങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ ആഗോളതലത്തിൽ ഉപയോഗിക്കുന്ന മാനദണ്ഡമാണ് പോർട്ട് പെർഫോമൻസ് ഇൻഡക്സ്. ഉൽപ്പാദനക്ഷമത, കാര്യക്ഷമത, വിശ്വാസ്യത തുടങ്ങിയവ നോക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.