മുജാഹിദ് എന്ന 20-കാരൻ ഉറങ്ങാൻ കിടന്നത് പുരുഷനായിട്ടായിരുന്നെങ്കിൽ ഉറക്കമുണർന്നപ്പോൾ സ്ത്രീയായി. സംഭവം സത്യമാണ്. 20-കാരനെ കബളിപ്പിച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. മുസാഫർനഗർ ബെഗ്രാജ്പൂരിലെ പ്രാദേശിക മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒത്താശയോടെയായിരുന്നു സംഭവം. സുഹൃത്തായ യുവാവാണ് മുജാഹിദിനെ മെഡിക്കൽ ചെക്കപ്പിനെന്ന പേരിൽ ആശുപത്രിയിലെത്തിച്ചത്.
സാഞ്ജക് സ്വദേശിയാണ് മുജാഹിദ്. ജൂൺ മൂന്നിനാണ് ഡോക്ടർമാരെ സ്വാധീനിച്ച് മുജാഹിദിന്റെ ശസ്ത്രക്രിയ നടത്തിയത്. രണ്ടുവർഷമായി സുഹൃത്ത് തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തിച്ച് അനസതീഷ്യ നൽകി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. അവിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. അടുത്ത ദിവസം രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ബോധവന്നപ്പോഴാണ് ഞാൻ പുരുഷനിൽ നിന്ന് സ്ത്രീയായി മാറിയെന്ന് അറിയുന്നത്.
ഇനി തനിക്കൊപ്പം ജീവിക്കേണ്ടിവരുമെന്നും കുടുംബമോ സമൂഹമോ നിന്നെ ഇനി പിന്തുണയ്‌ക്കില്ല. ഇല്ലെങ്കിൽ നിന്റെ പിതാവിനെ കൊലപ്പെടുത്തി നിന്റെ സ്വത്തും കൈവശപ്പെടുത്തുമെന്ന് സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്നും മുജാഹിദ് പറഞ്ഞു. സംഭവത്തിൽ ബികെയുവിന്റെ നേതൃത്വത്തിൽ കർഷക നേതാവ് ശ്യാം പാൽ ആശുപത്രിക്കെതിരെ പ്രതിഷേധവുമായെത്തി. കുടുംബവും പ്രതിഷേധക്കാരും ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുസാഫർനഗർ പൊലീസ് ഓഫീസർ രമാശിഷ് പറഞ്ഞു. ആശുപത്രിയുടെ പങ്കും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.