രാജ്യം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളാണ് സാനിയ മിർസയും മുഹമ്മദ് ഷമിയും 2023 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്നു ഷമി. അതുപോലെ രാജ്യത്തെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയ.
അടുത്തിടെയാണ് സാനിയ മിർസയും ഷമിയും വിവാഹിതരാകാൻ പോകുന്നതായി അഭ്യൂഹം പരന്നത്. പിന്നാലെ പ്രതീകരണവുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ് ഇമ്രാൻ. പ്രചരിക്കുന്ന വിവാഹ വാർത്തകൾ സത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്ത വെറും അസംബന്ധമാണെന്നും ഷമിയെ സാനിയ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാൻ പറഞ്ഞു.
സാനിയയും ഷമിയും വിവാഹിതരായി എന്ന തരത്തിലുള്ള വ്യാജ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ഇവർ വിവാഹിതരായിട്ടില്ലെന്നും ആഗസ്റ്റ് 20 നാണ് ചടങ്ങ് എന്നും വരെ കിംവദന്തികൾ പരന്നു. പിന്നാലെയാണ് പ്രതികരണവുമായി സാനിയയുടെ പിതാവ് എത്തിയത്
പാക് ക്രിക്കറ്റ് താരമായ ഷൊയ്ബ് മാലിക്കിൽ നിന്ന് മാസങ്ങൾക്ക് മുമ്പാണ് സാനിയ വിവാഹമോചനം നേടിയത്. 2010 ഏപ്രിലിൽ ഹൈദരാബാദിൽ വച്ചായിരുന്നു സാനിയയും മാലിക്കും തമ്മിലുള്ള വിവാഹം. 2018ൽ ഇവർക്ക് മകൻ ജനിച്ചു. നിലവിൽ സാനിയയ്‌ക്കൊപ്പമാണ് മകനുള്ളത്.
പേസ് ബോളർ മുഹമ്മദ് ഷമി ഭാര്യ ഹസിൻ ജഹാനുമായി വേർപിരിഞ്ഞത് അടുത്തകാലത്താണ്. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2023 ഏകദിന ലോകകപ്പിലാണ് താരം അവസാനം കളിച്ചത്.