ആലപ്പുഴ: സമസ്തയുടെ വിമര്‍ശനത്തിന് രോമത്തിന്റെ വിലയേ കല്‍പ്പിക്കുന്നുള്ളൂവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രഭാതം ദിനപ്പത്രത്തിലെ അധിക്ഷേപ പരാമർശങ്ങളോട് പ്രതീകരിക്കുകയായിരുന്നു അദ്ദേഹം.
മുഖപ്രസംഗം പൂർണ്ണമായി തള്ളിക്കളയുന്നതായി വെള്ളാപ്പളളി നടേശൻ പറഞ്ഞു. ഒരു രോമത്തിന്റെ വിലമാത്രമേ അതിന് കൽപ്പിക്കുന്നുള്ളൂ. സാമൂഹിക- സാമ്പത്തിക സർവേ നടത്തിയാൽ ആർക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടിയതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വേ നടത്താന്‍ സമസ്ത മുൻകൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 21 ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ സമസ്ത അധിക്ഷേപകരമായ പരാമർശം നടത്തിയത്. മുസ്ലീം സമുദായം സർക്കാരിൽ നിന്നും അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നും തുറന്ന് പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിനെതിരെ മുസ്ലീം സംഘടനകൾ ആസൂത്രിതമായി ആക്രമണം ആരംഭിച്ചു. മുസ്ലിംലീഗ്- പോപ്പുലര്‍ ഫ്രണ്ട് സൈബര്‍ പോരാളികള്‍ വെള്ളാപ്പള്ളിക്കെതിരെ അസഭ്യ വര്‍ഷം ചൊരിഞ്ഞു. ഇതിൽ ഒടുവിലത്തേതാണ് സമസ്ത മുഖപ്രസംഗം.















