അഹ്‌മദാബാദ്: ഐസ് ക്രീമിൽ മനുഷ്യ വിരലും പഴുതാരയും കണ്ടുകിട്ടിയതും ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടുകിട്ടിയതുമായ സംഭവങ്ങൾ അടുത്തിടെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ആമസോൺ ബോക്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതും വലിയ വാർത്തയായിരുന്നു. ഇപ്പോൾ അഹമ്മദാബാദിലെ ജനപ്രിയ ഭക്ഷണ ശാലയിൽ വിളമ്പിയ സാമ്പാറിൽ നിന്ന് ലഭിച്ച ചത്ത എലിയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.
നിക്കോളിലെ ദേവി ദോസ റെസ്റ്റോറൻ്റിൽ നിന്നാണ് ചത്ത എലിയെ ലഭിച്ചതെന്ന് ഉപഭോക്താവ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ഉപഭോക്താവ് പങ്കുവച്ച ദൃശ്യത്തിൽ സാമ്പാറിൽ ചത്ത എലി കിടക്കുന്നത് വ്യക്തമാണ് . തുടർന്ന് അംദവാദ് മുനിസിപ്പൽ കോർപ്പറേഷനെ (എഎംസി) വിവരമറിയിക്കുകയും ചെയ്തതായി ഉപഭോക്താവ് പറഞ്ഞു.
View this post on Instagram
സംഭവം സ്‌ഥിരീകരിച്ച ആരോഗ്യവകുപ്പ് റെസ്റ്റോറൻ്റ് ഉടമയ്‌ക്ക് ആരോഗ്യ ശുചിത്വ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുകയും ചെയ്തു. എഎംസിയിലെ ഫുഡ് സേഫ്റ്റി ഓഫീസറായ ഭവിൻ ജോഷി ഹോട്ടൽ ഉടമകൾക്ക് കർശന താക്കീത് നൽകി.















