ഉല്ലാസ ബോട്ട് യാത്രയ്‌ക്കിടെ ഹൃദയാഘാതമുണ്ടായ ട്യൂണീഷ്യൻ ബ്യൂട്ടി ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം. 36-കാരിയായ ഫറാ എൽ കാദിയാണ് ആശുപത്രിയിൽ എത്തിക്കും മുൻപേ മരിച്ചത്. മാൾട്ടയിൽ ഒരാഴ്ച അവധിയാഘോഷിക്കാനെത്തിയതായിരുന്നു ഫറാ.
ബോട്ടിൽ കുഴഞ്ഞു വീണ യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലു ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഫറായുടെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചു.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ആർക്കിടെക്ടും ഫാഷൻ ബ്രാൻഡായ ബസാർ ബൈ ഫാഫിന്റെ ഉടമയുമാണ് 36-കാരി. യുവതിയുടെ ശരീരത്തിൽ പരിക്കുകളൊന്നുമില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമാകും ശരീരം വിട്ടുനൽകുക. ഫറയുടെ ഉറ്റ സുഹൃത്ത് സുലൈമയാണ് മരണ വിവരം പുറം ലോകത്തെ അറിയിച്ചത്.















