വില്ലുപുരം: കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 52 പേർ മരിച്ച സംഭവത്തിൽ മെഥനോൾ എത്തിയ വഴി തേടി തമിഴ് നാട് പോലീസ്.
കഴിഞ്ഞ വര്ഷം കല്ലേറിച്ചിക്ക് അടുത്ത് തന്നെയുള്ള മരക്കാനം എന്ന സ്ഥലത്ത് ഇതേ രീതിയിൽ വ്യാജമദ്യം കുടിച്ച് 20 പേര് മരിച്ചിരുന്നു. കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തെ തുടർന്ന് മരക്കാനം കേസിലെ പ്രതികളെ പോലീസ് ജയിലിൽ ചോദ്യം ചെയ്തു. തുടർന്ന് മരക്കാനം മദ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മരക്കാന സ്വദേശികളായ അമരൻ, അറുമുഖം, മുത്തു, രവി, മണ്ണങ്ങാട്ടി, ഗുണശീലൻ എന്നിവരും മെഥനോൾ കടത്തിയ പുതുച്ചേരി രാജ എന്ന ചെന്നൈ തട്ടഞ്ചവാടി ബർകത്തുല്ലയെയും പൊലീസ് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു.
മെഥനോൾ തെലങ്കാന സംസ്ഥാനത്തെ ഹൈദരാബാദിൽ നിന്ന് ചെന്നൈ വഴി തീവണ്ടിമാർഗം പുതുച്ചേരിയിലെത്തിച്ച് വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർ ജില്ലകളിലേക്ക് വിതരണം ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കള്ളക്കുറിച്ചിക്കടുത്തുള്ള കൽവരയൻ മലയിൽ നിന്ന് ഹെർബൽ ലിക്കർ എന്ന കടുക് ചാരായം ഇവിടെ കൊണ്ടുവന്ന് മെഥനോൾ കലർത്തി ലഹരി ഉണ്ടാക്കിയതാണ് സംഭവത്തിന് വഴിവെച്ചതെന്ന് വെളിപ്പെടുത്തൽ.
കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കുടിച്ച് ആദ്യം ആശുപത്രിയിലായത് പ്രവീൺ എന്ന വ്യക്തിയാണ്. ജൂൺ 18 ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് പ്രവീൺ വിഷം കലർന്ന മദ്യം കഴിച്ചത്. തുടർന്ന് ജൂൺ 19 നു പുലർച്ചെ ഒരു മണിയോടെ പ്രവീണിനെ ബന്ധുക്കൾ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മദ്യലഹരിയിലായതിനാൽ ചികിത്സ നൽകാനാവില്ലെന്ന് പറഞ്ഞ് ഡോക്ടർമാർ പ്രവീണിനെ ആശുപത്രിയിലേക്ക് തിരിച്ചയച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.
പുലർച്ചെ രണ്ട് മണിയോടെ പ്രവീണിന്റെ ബന്ധു സുരേഷ് വ്യാജമദ്യം കുടിച്ചു. പുലർച്ചെ പോലും കള്ളക്കുറിച്ചി മേഖലയിൽ വിഷ മദ്യം സുലഭമാണ്. തുടർന്ന് ജൂൺ 19ന് പുലർച്ചെ നാല് മണിയോടെ സുരേഷിന് വയറുവേദനയും കാഴ്ചക്കുറവും അനുഭവപ്പെട്ടു. സുരേഷിനെ ബന്ധുക്കൾ രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയിലെത്തിച്ചു. സുരേഷ് അവിടെ ചികിത്സയിലിരിക്കെ ഏഴു മണിയോടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ജൂൺ 19ന് രാവിലെ വീണ്ടും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവീൺ രാവിലെ എട്ടു മണിയോടെ സർക്കാർ ആശുപത്രിയിൽ മരിച്ചു. വിഷം കഴിച്ചാണ് മരിച്ചതെനന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഇത് മാധ്യമങ്ങളിൽ വാർത്തയായി വരുമ്പോഴും ജില്ലാ കളക്ടർ നിഷേധിച്ചു. മദ്യപാനമല്ല മരണകാരണമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.
വിഷമദ്യബാധയേറ്റ് ആളപായമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതുമുതൽ അവിടെ താമസിച്ചിരുന്ന ഗ്രാമവാസികൾ വീണ്ടും മദ്യം കഴിച്ചതായി പറയുന്നു. അന്നു നിർത്തിയിരുന്നെങ്കിൽ ഇത്രയും ജീവനുകൾ പൊലിയുമായിരുന്നില്ലെന്നു പ്രവീണിന്റെയും സുരേഷിന്റെയും ബന്ധുക്കൾ പറയുന്നു. ജില്ലാ ഭരണകൂടം സമഗ്രമായ അന്വേഷണം നടത്തി വ്യക്തത വരുത്തിയിരുന്നെങ്കിൽ ആളപായം കുറയ്‌ക്കാമായിരുന്നുവെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആക്ഷേപം.