അമൃത്സർ: പഞ്ചാബിലെ അതിർത്തി പ്രദേശത്ത് നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്തു. വെള്ളിയാഴ്ച അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഡ്രോൺ കണ്ടെത്തിയത്. ടാരൺ തരൺ ജില്ലയിലെ നൂർവാല ഗ്രാമത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്.
കണ്ടെടുത്ത ഡ്രോൺ ചൈന നിർമ്മിത ഡിജെഐ മാവിക്-3 ക്ലാസിക് ആണെന്ന് സുരക്ഷാ സേന അറിയിച്ചു. അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഡ്രോൺ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയായിരുന്നു സംഭവം.