തിരുവനന്തപുരം: വെള്ളറടയിൽ 13 കാരന്റെ മരണത്തിൽ ദുരൂഹത. കൈകൾ പിന്നിൽ കെട്ടിയ നിലയിലാണ് കുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.കൈകൾ പിന്നിൽ കെട്ടിയതാണ് ദുരൂഹത സംശയിക്കാൻ കാരണം. വെള്ളറട പൊലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി വിശദമായ രീതിയിൽ പരിശോധന ആരംഭിച്ചു. സംഭവത്തെ തുടർന്ന്, വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു.
വിശദമായ പരിശോധനക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് 13 കാരനായ അഖിലേഷിനെ മുറിക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.