കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയിൽ പുഴു; കണ്ടെത്തിയത് രോഗികൾക്ക് നൽകിയ പാഴ്‌സലിൽ; പൂട്ടി

Published by
Janam Web Desk

കാഞ്ഞിരപ്പളളി; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയിൽ പുഴു. ബിരിയാണി പാഴ്‌സൽ വാങ്ങിയ രോഗിക്കാണ് പുഴുവിനെ ലഭിച്ചത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം.

മൂന്ന് ബിരിയാണിയാണ് ഇവർ പാഴ്‌സൽ വാങ്ങിയത്. ഇതിൽ രണ്ട് ബിരിയാണി തുറന്ന് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒന്നിൽ പുഴു കിടക്കുന്നത് കണ്ടത്. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കാന്റീനെതിരെ ആളുകൾ നിരന്തരം പരാതി ഉന്നയിക്കുന്നുണ്ടെന്ന് രോഗികൾ പറയുന്നു.

പരാതി ഉന്നയിക്കുന്നവരോട് ഗുണ്ടകളെപ്പോലെയാണ് ഇവിടുത്തെ ജീവനക്കാരും നടത്തിപ്പുകാരും പെരുമാറുന്നതെന്നും ഇവർ പറയുന്നു. കാന്റീൻ പ്രവർത്തിച്ചത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. വേസ്റ്റ് കുഴിയോ മറ്റ് സംവിധാനങ്ങളോ ഇവിടെ ഇല്ല. തുടർന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് കാന്റീൻ പൂട്ടിയത്.

Share
Leave a Comment