മഴക്കാലത്ത് കുടയും കയ്യിൽ സാധനങ്ങളും പിടിച്ച് നടക്കുന്ന അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ. നല്ല പ്രയാസമേറിയ കാര്യമാണല്ലേ? ഒരുപാട് ദൂരം നടക്കാനുണ്ടെങ്കിൽ കുട പിടിച്ച് നമ്മുടെ കയ്യും ഒരു പരുവമായിട്ടുണ്ടാകും. എന്നാൽ ബാഗ് പോലെ ശരീരത്തിൽ ഘടിപ്പിക്കാൻ പറ്റുന്ന ഒരു കുട കിട്ടിയാലോ? സംഗതി നല്ലൊരു ആശയമാണ്. എന്നാൽ അങ്ങനെയുള്ള കുടകൾ കമ്പനിക്കാർ ഇപ്പോൾ നിർമിച്ച് തുടങ്ങിയോ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എങ്കിൽ ഇത്തരം കുടകൾ നിങ്ങൾക്ക് തന്നെ നിർമിച്ചെടുക്കാമെന്ന് കാണിച്ചു തരികയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.
കുട പിടിക്കുന്ന കമ്പിയുടെ ഇരുവശത്തുമായി രണ്ട് ഹാങ്ങറുകൾ ചേർത്ത് പിടിച്ച് ഒരു ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് നന്നായി ഒട്ടിച്ചു വയ്‌ക്കുക. ഹാങ്ങറുകൾ വേർപെടാത്ത രീതിയിൽ ഇൻസുലേഷൻ ടേപ്പ് ചുറ്റി ബലപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഹാങ്ങറിന്റെ ഇരു ഗ്യാപ്പിലൂടെയും കൈകൾ പുറത്തേക്കിട്ട് ബാഗ് ഇടുന്നതുപോലെ കുട ധരിക്കാം. കൈകൊണ്ട് കുട പിടിക്കേണ്ട ആവശ്യമേ ഇതിൽ വരുന്നില്ല.
Finally, we’re seeing some consistent rain in Mumbai this monsoon.
Not heavy enough for our liking, but it’s probably time to plan our ‘wardrobe for wetness.’
May be a good idea to think about a ‘wearable’ umbrella
Clever…pic.twitter.com/7pjyFAMJ6O
— anand mahindra (@anandmahindra) June 22, 2024
” മുംബൈയിൽ മഴ ശക്തമായി പെയ്യുന്നുണ്ട്. മഴക്കാലത്ത് ഇതുപോലെ ധരിക്കാൻ പറ്റുന്ന കുടകളെ കുറിച്ച് ആലോചിക്കാൻ സമയമായിരിക്കുന്നു”- എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പോസ്റ്റ് ചെയ്തത്. ഇതൊരു നല്ല ആശയമാണെന്നും കുടകമ്പനിക്കാർക്ക് ഈ ആശയം കുറച്ച് കൂടി വിപുലീകരിച്ച് ചിന്തിക്കാവുന്നതാണെന്നുള്ള തരത്തിൽ നിരവധി അഭിപ്രായങ്ങാളാണ് വീഡിയോയ്‌ക്ക് ലഭിച്ചത്.