ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം .ഐഎസ്ഐയിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന പാക് ആർമി റിട്ടയേർഡ് ബ്രിഗേഡിയർ അമീർ ഹംസയാണ് അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചത്. ജമ്മു കശ്മീരിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെയുള്ള ആക്രമണം സംഘടിപ്പിച്ചത് അമീർ ഹംസയാണ്.
ഇന്ത്യയ്‌ക്കെതിരായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ഹംസ . 2018-ൽ ജമ്മു കശ്മീരിലെ സുൻജ്‌വാൻ സൈനിക ക്യാമ്പിന് നേരെയുള്ള ആക്രമണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതും ഹംസയാണ് . ആക്രമണത്തിൽ ആറ് ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .
ആക്രമണത്തിൽ ഹംസയുടെ ഭാര്യയ്‌ക്കും കാറിൽ ഒപ്പമുണ്ടായിരുന്ന മകൾക്കും പരിക്കേറ്റു. അക്രമികൾ മോഷണശ്രമം നടത്തിയിട്ടില്ലെന്ന് ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു . പഞ്ചാബിലെ ഝലം ജില്ലയിലാണ് വച്ചാണ് ആക്രമണം നടന്നത് . ഹംസയെ ലക്ഷ്യമാക്കി നടന്ന ആക്രമണമാണിതെന്നാണ് പാക് അധികൃതർ വിശേഷിപ്പിച്ചത്. ഝലമിലെ ലില്ല ഇൻ്റർചേഞ്ചിൽ മോട്ടോർ സൈക്കിളിലെത്തിയ നാല് പേർ ഹംസയുടെ വാഹനം ആക്രമിക്കുകയായിരുന്നു.
കാറിന്റെ ഇരുവശത്തുനിന്നും വെടിയുതിർത്ത അവർ രക്ഷപെടും മുമ്പ് ഹംസയുടെ മരണം ഉറപ്പാക്കിയതായി .പോവുകയായിരുന്ന ഹംസയുടെ സഹോദരൻ അയൂബ് പറഞ്ഞു.
ഹംസ തന്റെ സൈനിക ജീവിതത്തിലുടനീളം ഉയർന്ന പദവികൾ വഹിച്ചിരുന്നുവെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എമർജൻസി സർവീസസ് അക്കാദമിയുടെ ഡയറക്ടർ ജനറലായാണ് ഹംസ വിരമിച്ചത് ..
ഇതോടെ സുൻജ്‌വാൻ ആക്രമണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ പാകിസ്താനിയാണ് കൊല്ലപ്പെടുന്നത് . മറ്റൊരു സൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്‌കർ ഇ ടി കമാൻഡർ ഖ്വാജ ഷാഹിദിനെ നവംബറിൽ പാക് അധീന കശ്മീരിലെ (പിഒകെ) നിയന്ത്രണ രേഖയ്‌ക്ക് സമീപം തലയറുത്ത നിലയിൽ കണ്ടെത്തിയിരുന്നു . 2016 ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണത്തിൽ ഉൾപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഷാഹിദ് ലത്തീഫും ഒക്ടോബറിൽ സിയാൽകോട്ടിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.















