പാലക്കാട്: പരേതനായ നടൻ ബാലൻ കെ നായരുടെ മകൻ അജയകുമാർ (54) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഷൊർണൂർ യൂണിറ്റ് അംഗവുമാണ് അജയകുമാർ.
അമ്മ: ശാരദ, ഭാര്യ: നിഷ, മക്കൾ: അര്‍ജുന്‍ ബി.അജയ്, ഗോപികൃഷ്ണന്‍. സഹോദരങ്ങള്‍: ആര്‍.ബി. അനില്‍ കുമാര്‍, ആര്‍.ബി. മേഘനാഥന്‍, സുജാത, സ്വര്‍ണലത. സംസ്കാരം ഞായറാഴ്ച ഉച്ചയ്‌ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.















