അജ്മീർ : വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ . അജ്മീറിലെ ക്രിസ്റ്റ്യൻ ഗഞ്ചിലാണ് സംഭവം . മദ്ധ്യപ്രദേശ് സ്വദേശിയായ അഫ്സൽ ഷായാണ് അറസ്റ്റിലായത് .
അജ്മീറിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് അഫ്സൽ ഷാ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ തുടങ്ങി. റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടി ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടുകാർ അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് പ്രതിയെ പോലീസിന് കൈമാറി.
പെൺകുട്ടിയുമായി താൻ മദ്ധ്യപ്രദേശിന് പോകുകയായിരുന്നുവെന്നും, പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് തട്ടിക്കൊണ്ടുപോയതെന്നും ചോദ്യം ചെയ്യലിൽ അഫ്‌സൽ ഷാ പറഞ്ഞു.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് അഫ്‌സൽ ഷാ തട്ടിക്കൊണ്ടുപോയതെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പിതാവിന്റെ പരാതിയിൽ ക്രിസ്റ്റ്യൻ ഗഞ്ച് പോലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















