മയൂർഭഞ്ച് : പ്രലോഭനത്തിന് വഴങ്ങി വർഷങ്ങൾക്ക് മുൻപ് മതം മാറിയവർ തിരികെ സനാതന ധർമ്മത്തിലേയ്‌ക്ക് . ഒഡീഷയിലെ കെന്ദുജാർ, മയൂർഭഞ്ച് ജില്ലകളുടെ അതിർത്തി പ്രദേശത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളിലെ 14 പേരാണ് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയത് .
മയൂർഭഞ്ച് ജില്ലയിലെ മഹുൽദിഹ ജാർജരി ഗ്രാമത്തിൽ ഗ്രാമവാസികളുടെ സഹകരണത്തോടെ വിശ്വഹിന്ദു പരിഷത്താണ് പ്രത്യേക പരിപാടി സംഘടിപ്പിച്ചത് .
ഗോത്രവർഗ്ഗക്കാരായ ഇവരുടെ പൂർവ്വികരെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തിയാണ് മതം മാറ്റിയത് . രോഗസൗഖ്യം അടക്കമുള്ളവയായിരുന്നു ഇവർ വാഗ്ദാനം ചെയ്തതെന്ന് ഒഡീഷയിലെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പറഞ്ഞു. എന്നാൽ പുതുതലമുറ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞു പൂർവ്വികരുടെ സ്വന്തം മതത്തിലേയ്‌ക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും വിശ്വഹിന്ദു പരിഷത്തിനെ ബന്ധപ്പെടുകയും ചെയ്തു. ഗ്രാമത്തലവനും വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെടുകയും വാപ്സിക്ക് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. പിന്നാലെ ഇതിന് ആവശ്യമായ നിയമനടപടികൾ വിശ്വഹിന്ദു പരിഷത്ത് പൂർത്തിയാക്കുകയായിരുന്നു. ഗ്രാമം മുഴുവൻ പങ്കെടുത്തു.
“ നമ്മുടെ പൂർവ്വികരുടെ യഥാർത്ഥ ധർമ്മത്തിൽ നിന്ന് ഞങ്ങളെ അകറ്റി . ഞങ്ങളുടെ വേരുകളിൽ നിന്ന് ഛേദിക്കപ്പെട്ടതിൽ ഞങ്ങൾ വളരെ സങ്കടപ്പെട്ടു. ഇക്കാരണത്താൽ, ഞങ്ങൾ ഗ്രാമത്തലവനുമായും വിശ്വഹിന്ദു പരിഷത്തുമായും സംസാരിക്കുകയും ഞങ്ങളുടെ യഥാർത്ഥ വേരുകളിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ ‘പൂർവികരുടെ’ വേരുകളിലേക്ക് മടങ്ങാൻ അവർ ഞങ്ങളെ സഹായിച്ചു . ഇത് വലിയ സന്തോഷമുള്ള കാര്യമാണ്.” – ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വന്നവരിലൊരാൾ പറഞ്ഞു.