ടി20 ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് നായകൻ ബാബർ അസമിനെതിരെയും പാകിസ്താൻ ടീമിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ടീമിനെതിരെ ആഞ്ഞടിച്ചു. സമൂഹമാദ്ധ്യമങ്ങളിലും വിമർശനം അതിരുകടന്നു. പാക് പാർലമെന്റിലും നായകൻ ബാബറിനെതിരെ പരിഹാസം ഉയർന്നിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചൂണ്ടിക്കാട്ടി എംപി അബ്ദുൽ ക്വാദിർ പട്ടേലാണ് ടീമിന്റെ ദയനീയ പ്രകടനത്തെ വിലയിരുത്തിയത്.
”നമ്മുടെ ക്രിക്കറ്റ് ടീമിന് എന്താണ് സംഭവിച്ചത്. അവർ ഇന്ത്യയോടും അമേരിക്കയോടും പരാജയപ്പെട്ടു. ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ബാബർ അസം തയ്യാറാകണം. ബാബറിനെതിരെ ഗൂഢാലോചന നടന്നുവെന്ന് ഒരു പാർട്ടി നടത്തി എല്ലാവരോടും പറയാൻ അയാൾ തയ്യാറാകണം. പിന്നീട് ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാനോ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനോ വരില്ല”. എംപി പാർലമെന്റിൽ പറഞ്ഞു.
Babar Azam Trolled in Pakistan’s Parliament very badly. A sad moment for Pakistan’s captain.#Babarazam
— Darshit Trivedi (@Darshit1109) June 22, 2024
“>
ടീമിന്റെ നാണംകെട്ട പ്രകടനത്തിന് പിന്നാലെ ബാബറിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇഷ്ടക്കാരെ ടീമിലേക്ക് തിരുകി കയറ്റി ബാബർ ടീമിനെ തോൽപ്പിച്ചുവെന്നാണ് ആരോപണം. ടീമിലെ മൂന്നോ നാലോ പേർ മാത്രമാണ് ഇതുവരെയും പാകിസ്താനിൽ തിരിച്ചെത്തിയത്. ബാക്കിയുള്ളവർ അവധി ആഘോഷിക്കാനായി കുടുംബസമേതം അമേരിക്കയിലാണുള്ളത്. ഹോട്ടലിൽ 60ന് മുകളിൽ മുറികൾ ബുക്ക് ചെയ്തതും ഭക്ഷണം കഴിക്കാനായി കറങ്ങി നടന്നതുമെല്ലാം വിമർശനത്തിന് വഴിവെച്ചിരുന്നു.















