പതിനാറാം വിവാഹ വാർഷികത്തോടനുബന്ധിച്ച് നടൻ ധർമൻ ബോൾഗാട്ടിയും ഭാര്യ അനൂജയും രണ്ടാമതും വിവാഹം കഴിച്ചിരുന്നു. വിവാഹ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇരുവർക്കും ആശംസകൾക്കൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. താൻ രണ്ടാമതും വിവാഹം കഴിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വെളിപ്പെടുത്തുകയാണ് ധർമജൻ.
‘ഞങ്ങളുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ്. പതിനാറ് വർഷം മുമ്പ് ഒളിച്ചോടിയായിരുന്നു ആ വിവാഹം. അന്ന് എന്റെ നാട്ടിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് കല്യാണം നടത്തിയത്. വിവാഹ രജിസ്ട്രേഷനൊന്നും അന്ന് ഇല്ലായിരുന്നു. ഇപ്പോഴാണ് അതൊക്കെ ചെയ്തത്. ഇപ്പോൾ, രണ്ട് കുട്ടികളും ഒപ്പമുണ്ട്. അവരുടെ സാന്നിധ്യത്തിലാണ് ഒരിക്കൽ കൂടി വിവാഹം കഴിച്ചത്.
റെക്കോഡിക്കൽ ആയിട്ട് വിവാഹം കഴിഞ്ഞു എന്നതിനൊരു രേഖയും ആവശ്യമാണ്. അതിനും കൂടിയാണ് ഇപ്പോൾ വിവാഹം കഴിച്ചത്. ഞങ്ങളുടെ ഭാവിയുടെ സുരക്ഷിത്വത്തിനുമാണ് ഇപ്പോൾ വിവാഹം കഴിച്ചത്. മക്കൾക്കും വളരെ സന്തോഷമാണ്. കാരണം, അച്ഛന്റെയും അമ്മയുടെയും വിവാഹം കാണാൻ കഴിയുന്നത് ഭാഗ്യമാണ്.
ആരെയും അറിയിക്കാതെയുള്ള വിവാഹമാണിത്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല, വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി കൂടിയായിരുന്നു. പതിനാറ് വർഷം മുമ്പ്, ആരും അറിയാതെ ഒളിച്ചോടിയതായിരുന്നു ഞങ്ങൾ. സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു അന്നത്തെ വിവാഹം. ഇന്ന് ഞങ്ങളുടെ ബന്ധുക്കളും ഒപ്പമുണ്ട്.’- ധർമ്മജൻ പറഞ്ഞു.















