കൊല്ലം: ശക്തമായ കാറ്റിലും മഴയത്തും മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം. ചിതറയിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു. ഇതോടെ കിഴക്കുഭാഗം പാങ്ങോട് റോഡിൽ ഗതാഗതം തടസപ്പെട്ടു.
തെൻമല ഒറ്റക്കലിൽ സ്കൂൾ കെട്ടിടത്തിന് മുകളിലേക്കും മരം കടപുഴകി വീണു. സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർത്ഥികൾ പോയതിന് പിന്നാലെയായിരുന്നു സംഭവം. വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിൽ നിന്ന് പോയതിനാൽ വൻ അപകടം ഒഴിവായി. കരുനാഗപ്പള്ളിയിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണും നാശനഷ്ടമുണ്ടായി.