കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മെമ്പർഷിപ്പ് പുതുക്കാത്തതിനാലാണ് പുറത്താക്കിയതെന്ന് പാർട്ടി വിശദീകരണം. എന്നാൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം മുതൽ മെമ്പർഷിപ്പ് പുതുക്കാതിരുന്ന മനു പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഡിവൈഎഫ്ഐ നേതാവും യുവജന കമ്മീഷൻ ചെയർമാനുമായ എം. ഷാജിറിനെതിരെ മനു സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുുമായിരുന്നു മനു തോമസ്.















