ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ കടലിലിറക്കി റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച യുവാക്കൾ പുലിവാല് പിടിച്ചു. രണ്ട് ചുവപ്പും വെളുപ്പും മഹീന്ദ്ര ഥാറുകളാണ് യുവാക്കൾ കടലിൽ ഇറക്കിയത്. ഗുജറാത്തിലെ കച്ച് മേഖലയിൽ ആഴക്കടലിലായിരുന്നു ഇവരുടെ സാഹസം. കാറുകൾ കടിലിറക്കി റീൽസുകൾ ചിക്രീകരിച്ചെങ്കിലും പിന്നീട് ഇത് ബീച്ചിലേക്ക് തിരികെ കയറ്റാനായില്ല.
വേലിയേറ്റം കാരണം കാറുകൾ ഏതാണ്ട് പൂർണമായും മുങ്ങി. ഇതോടെ യുവാക്കൾ വാഹനങ്ങൾ ഉപേക്ഷിച്ച് മുങ്ങി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങൾ കരയ്‌ക്ക് കയറ്റുകയായിരുന്നു. ഇതിനിടെ ഒരു ജീപ്പിന്റെ എൻജിൻ തകരാറിലായി.
വീഡിയോ ആധാരമാക്കി പൊലീസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ഇതിനിടെ വീഡിയോ സോഷ്യൽ മീഡിയിയിൽ വ്യാപകമായി പ്രചരിച്ചു. രണ്ടുവാഹനങ്ങളും പാെലീസ് കസ്റ്റഡിയിലെടുത്തു. ഇപിസിഒ സെക്ഷൻ 279,114 മോട്ടോർ വാഹന വകുപ്പ് സെക്ഷൻ 177,184 പ്രകാരവുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.