വാഷിംഗ്ടൺ ഡിസി: സ്പേസ് എക്സ് സ്ഥാപകനും ടെസ്ല സിഇഒയുമായ ഇലോൺ മസ്കിന് 12-ാമത്തെ കുഞ്ഞ് പിറന്നു. ബ്രെയിൻ ഇംപ്ലാന്റേഷൻ കമ്പനിയായ ന്യൂറലിങ്കിന്റെ ടോപ്പ് മാനേജർ ശിവോൺ സിലിസിലാണ് ഇലോൺ മസ്കിന് 12-ാമത്തെ കുഞ്ഞ് പിറന്നത്. 2021-ൽ മസ്കിന്റെ രണ്ട് ഇരട്ടകുട്ടികൾക്കും സിലിസ് ജന്മം നൽകിയിരുന്നു.
12-ാമത്തെ കുഞ്ഞുണ്ടായ വിവരം മസ്ക് പുറത്തുവിട്ടിരുന്നില്ല. എന്നാൽ പിന്നീട് സംഭവം പുറത്തറിഞ്ഞപ്പോൾ ഇതിൽ ആശ്ചര്യപ്പെടാനില്ലെന്നും തനിക്കും കുടുംബത്തിനും അടുത്ത ബന്ധത്തിലുള്ളവർക്കും ഇക്കാര്യം അറിയാമെന്നുമായിരുന്നു മസ്കിന്റെ പ്രതികരണം. ഇപ്പോൾ ജനിച്ച കുഞ്ഞിന്റെ പേര് പുറത്തുവിട്ടട്ടില്ല.
ലോകത്തിലെ ജനസംഖ്യ കുറയുകയാണെന്നും ഇത് ഉയർത്തണമെന്നും പരസ്യമായി ആഹ്വാനം ചെയ്ത വ്യക്തിയാണ് ഇലോൺ മസ്ക്. ഇത് പരിഹരിക്കാനായി, ഉയർന്ന ഐ.ക്യു ഉള്ള വ്യക്തികൾ പ്രത്യുത്പാദനം നടത്തണമെന്നും മസ്ക് പറഞ്ഞിരുന്നു. കമ്പനിയിലെ ജീവനക്കാരികളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മസ്ക് നിർബന്ധിച്ചിരുന്നതായും നേരത്തെ പരാതികൾ ഉയർന്നിരുന്നു.